Sunday, 1st October 2023

കേരള കാര്‍ഷിക സര്‍വകലാശാല, പടന്നക്കാട് കാര്‍ഷിക കോളേജ് സ്റ്റുഡന്റ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ‘മധുരം 2022’ മാംഗോ ഫെസ്റ്റിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് എം എല്‍ എ ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. മാമ്പഴവും മാമ്പഴത്തില്‍ നിന്നും ഉല്പാദിപ്പിക്കുന്ന വിവിധങ്ങളായ മൂല്യ വര്‍ധക ഉല്‍പന്നങ്ങളും വിപണനം ചെയ്യുന്നതിന് നൂതനമായ എല്ലാ സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തണമെന്ന് എം. എല്‍. എ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് കാര്‍ഷിക വിജ്ഞാന സംബന്ധമായ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും കമ്മ്യൂണിറ്റി ലൈബ്രറിക്ക് ആവശ്യമായ പുസ്തകങ്ങളുടെ വിതരണവും എംഎല്‍എ നടത്തി. ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ ഇനം മാമ്പഴങ്ങള്‍ ആയ ഇമാംപസന്ത്, മല്ലിക, സിന്ദൂരം, ബംഗനപള്ളി, പഞ്ചവര്‍ണ്ണം മൂവാണ്ടന്‍, കലപ്പാടി, നീലം അല്‍ഫോന്‍സോ, റുമാനി, പ്രിയൂര്‍ തുടങ്ങിയ ഇനം മാമ്പഴങ്ങളുടെയും ചക്ക ഇനങ്ങള്‍, മറ്റ് പഴവര്‍ഗ്ഗങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, നൂതന കൃഷി രീതികള്‍, ജൈവ കീടരോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ എന്നിവയുടെയും പ്രദര്‍ശന സ്റ്റാളുകളും നഴ്‌സറികളും ഉണ്ടായിരുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *