വെള്ളായണി കാര്‍ഷിക കോളേജിലെ ബയോകണ്‍ട്രോള്‍ ലബോറട്ടറിയില്‍ നിന്നും മിത്രപ്രാണികളുടെ മുട്ടകാര്‍ഡ് അഥവാ ട്രൈക്കോകാര്‍ഡുകള്‍ ലഭ്യമാണ്. കൃഷിക്ക് ദോഷകരമാകുന്ന കീടങ്ങള്‍ക്കെതിരെയുള്ള ജൈവീക കീട നിയന്ത്രണ ഉപാധിയാണ് ട്രൈക്കോകാര്‍ഡ്. നെല്ലിന്റെ തണ്ടുതുരപ്പന്‍പുഴു, ഓലചുരുട്ടിപ്പുഴു, പച്ചക്കറിവിളകളിലും മറ്റുവിളകളിലും കാണുന്ന പുഴുവര്‍ക്ഷകീടങ്ങള്‍ എന്നിവയ്‌ക്കെതിരെ ട്രൈക്കോകാര്‍ഡുകള്‍ ഫലപ്രദമാണ്. ഒരു കാര്‍ഡിന് 50 രുപയാണ് വില. ഒരു ഹെക്ടര്‍ നെല്‍കൃഷിയ്ക്ക് ഒറ്റത്തവണ ഉപയോഗിക്കാന്‍ 250 രുപയാണ് വില. കൂടുതല്‍ വിവരങ്ങള്‍ക്ക്. 9645136567, 9446378182 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Leave a Reply