പ്രധാനമന്ത്രി കൃഷിസിഞ്ചായിയോജന പദ്ധതിയിലൂടെ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടുകൂടിസ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഡ്രിപ്പ്, സ്പ്രിംഗ്‌ളര്‍എന്നീ ആധുനികജലസേചന രീതികളുടെ ഗുണഭോക്താക്കളാകുവാന്‍ ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക്അവസരംലഭിക്കുന്നു. ചെറുകിട നാമമാത്ര കര്‍ഷര്‍ക്ക് പദ്ധതിചെലവിന്റെ അനുവദനീയതുകയുടെ 80 ശതമാനവുംമറ്റുളളകര്‍ഷകര്‍ക്ക് 70 ശതമാനവും പദ്ധതി നിബന്ധനകളോടെ ധനസഹായമായിലഭിക്കുന്നു.കൂടുതല്‍വിവരങ്ങള്‍ക്ക് ജില്ലകളിലെ കൃഷിഅസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ അടുത്തുളള കൃഷിഭവനുമായോ ബന്ധപ്പെടുക.
Leave a Reply