ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രിയോട് നേരിട്ട് സംവദിക്കാം. ഹലോ കൊച്ചി എഫ്.എം-ല്‍ തത്സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍ മന്ത്രി പി. പ്രസാദ് നാളെ (ഏപ്രില്‍ 29) ഉച്ചയ്ക്ക് 3 മണി മുതല്‍ സംസാരിക്കുന്നു. 9446455888, 0484-1707078 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിക്കുക.
കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവ് – കിസാന്‍ ഭാഗിദാരി പ്രാഥമികത ഹമാരി ക്യാമ്പയിന്റെ ഭാഗമായുളള ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 28) രാവിലെ 11 മണിക്ക് നെടുമങ്ങാട് ബ്ലോക്ക് ഓഫീസ് അതിജീവനഹാളില്‍ വച്ച് വാമനപുരം എം.എല്‍.എ ഡി.കെ. മുരളി നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് കാര്‍ബണ്‍ തൂലിതാ കൃഷി രീതി എന്ന വിഷയത്തെ അധികരിച്ചുളള ഒരു ദൃശ്യാവഷ്‌കരണവും, ”കേരളത്തില്‍ കൃഷി ചെയ്യാവുന്ന വിദേശ പഴങ്ങളുടെ കൃഷി വശങ്ങള്‍’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചിരിക്കുന്നു.
Leave a Reply