പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രവും ആത്മയും സംയുക്തമായി ഏകദിന കിസാന്‍ മേള പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വെച്ച് ഏപ്രില്‍ 26ന് നടത്തുന്നു. മേളയോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനവും, സെമിനാറും കര്‍ഷക ശാസ്ത്രജ്ഞരുമായി മുഖാമുഖവും സംഘടിപ്പിക്കുന്നു. കാര്‍ഷിക സെമിനാറിലും മുഖാമുഖം പരിപാടിയിലും പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ ഇന്ന് രാവിലെ 9 മണിക്ക് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കാര്‍ഷിക പ്രദര്‍ശനം രാവിലെ 9 മണി മുതല്‍ 5 മണി വരെ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0466 2212279, 2912008 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply