കേന്ദ്ര കര്‍ഷകക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാളികേര വികസന ബോര്‍ഡും ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് നാളികേരാധിഷ്ഠിത ഉല്‍പന്നങ്ങളുടെ വെര്‍ച്വല്‍ വ്യാപാരമേള ഈ മാസം 26 മുതല്‍ 28 വരെ (ഏപ്രില്‍ 26 മുതല്‍ 28 വരെ) നടത്തുന്നു. നാളികേരാധിഷ്ഠിത ഭക്ഷ്യോല്പന്നങ്ങള്‍ മധുര പലഹാരങ്ങള്‍, പാനീയങ്ങള്‍ മുതല്‍ ഭക്ഷ്യേതര ഉല്‍പന്നങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഏറ്റവും പുതിയ നാളികേര ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തല്‍, നാളികേര ഉല്പന്നങ്ങള്‍ വാങ്ങാനുളള ക്രമീകരണം, വില്‍ക്കുന്നവരും വാങ്ങുന്നവരും തമ്മില്‍ മുഖാമുഖം, വ്യാപാര അന്വേഷണങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള സന്ദര്‍ശകര്‍ തമ്മില്‍ കൂടിക്കാഴ്ച, അന്വേഷണങ്ങള്‍ സുഗമമാക്കാന്‍ ബിസിനസ്സ് അന്വേഷണ ഫോമുകള്‍ തുടങ്ങി മേഖലയിലെ വ്യാപാരികള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും വെര്‍ച്വല്‍ വ്യാപാര മേളയില്‍ വിവിധ സേവനങ്ങളാണ് ഒരുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-4058041/42, 9746903555 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Thursday, 12th December 2024
Leave a Reply