ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട്, അമ്പലപ്പുഴ, ചമ്പക്കുളം, ഭരണിക്കാവ്, ഹരിപ്പാട്, വെളിയനാട് എന്നീ ബ്ലോക്ക് പഞ്ചായത്തുകളില്‍ അടിയന്തിര രാത്രി കാല വെറ്ററിനറി സേവനം പദ്ധതി നടപ്പിലാക്കുന്നതിനായി കരാറടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും താല്‍ക്കാലികമായി വെറ്ററിനറി സര്‍ജന്മാരെ തിരഞ്ഞെടുക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുളള വെറ്ററിനറി ബിരുദധാരികള്‍ക്ക് ഈ മാസം 13 നു (ഏപ്രില്‍ 13) രാവിലെ 11 മണിയ്ക്ക് ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വച്ച് നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാവുന്നതാണ്. യുവ വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് ഡോക്ടര്‍മാരേയും പരിഗണിയ്ക്കുന്നതാണ്. വെറ്ററിനറി സയന്‍സിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ അവശ്യ യോഗ്യതകളോടൊപ്പം ഗൈനക്കോളജി , ക്ലിനിക്കല്‍ മെഡിസിന്‍ , സര്‍ജറി എന്നിവയില്‍ ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയായി കണക്കാക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0477-2252431 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Monday, 28th April 2025
Leave a Reply