കൊല്ലം ജില്ലയിലെ പല സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍മഴ ലഭിച്ച സാഹചര്യത്തില്‍ വാഴ കര്‍ഷകര്‍ സിഗെട്ടോക്ക ഇലകരിച്ചിലിനെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. വെയിലും മഴയും മാറി മാറി വരുന്ന സാഹചര്യത്തില്‍ വാഴയില്‍ സിഗെട്ടോക്ക ഇലകരിച്ചില്‍ രൂക്ഷമാകാനുളള സാധ്യതയുളളതിനാല്‍ പ്രതിരോധമെന്ന നിലയില്‍ വാഴയ്ക്ക് സ്യൂഡോമൊണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുകയോ അല്ലെങ്കില്‍ ഒരു ശതമാനം ബോര്‍ഡോമിശ്രിതം തളിക്കുകയോ ചെയ്യുക. അസുഖം ബാധിച്ച സ്ഥലങ്ങളില്‍ കരിഞ്ഞ ഇലകള്‍ നീക്കം ചെയ്ത ശേഷം ടില്‍റ്റ് അല്ലെങ്കില്‍ ബാവിസ്റ്റിന്‍ ഇവയിലേതെങ്കിലും ഒരു മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക.
Leave a Reply