റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്‌സറികളില്‍നിന്ന് നടീല്‍വസ്തുക്കള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മുക്കട സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കല്‍, ആലക്കോട്, കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍ നിന്നും അംഗീകൃത റബ്ബറിനങ്ങളായ ആര്‍ആര്‍ഐഐ 105, 430, 414, 417, 422 എന്നിവയുടെ കപ്പുതൈകള്‍, കൂടത്തൈകള്‍, ഒട്ടുതൈക്കുറ്റികള്‍, ഒട്ടുകമ്പുകള്‍ എന്നിവയാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ അടുത്തുള്ള റീജിയണല്‍ ഓഫീസിലോ നഴ്‌സറിയിലോ അപേക്ഷ നല്‍കണം. അപേക്ഷാഫോറം ബോര്‍ഡിന്റെ ഓഫീസുളില്‍ ലഭ്യമാണ്. കൂടാതെwww.rubberboard.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന്്് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 – 2576622 എന്ന ഫോണ്‍ നമ്പരില്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായോ 8848880279 എന്ന ഫോണ്‍ നമ്പരില്‍ സെന്‍ട്രല്‍ നഴ്‌സറിയുമായോ ബന്ധപ്പെടുക.
Leave a Reply