താപ നിലയിലുണ്ടാകുന്ന വര്‍ദ്ധനവ് തക്കാളിയിലെ പൂകൊഴിച്ചിലിന് കാരണമാകുന്നുണ്ട്. തക്കാളി ചെടികള്‍ക്ക് കുറഞ്ഞ തോതില്‍ തണല്‍ നല്‍കുന്നതും ആഴത്തിലുളള ജലസേചനം നല്‍കുന്നതും ഉത്തമമാണ്.
കറിവേപ്പിലയില്‍ മൂഞ്ഞയുടെ ആക്രമണം കണ്ടു വരുന്നു. ഇവ ഇളം തണ്ടുകളിലും ഇലകളിലും പറ്റിപ്പിടിച്ചിരുന്നു നീരൂറ്റി കുടിക്കുന്നതായി കാണാം. ഇവയുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി നീമസാല്‍ 4 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് തളിച്ച ശേഷം ബ്യൂവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് തളിക്കുകയും ചെയ്യുക. കറിവേപ്പിന് ആവശ്യാനുസരണം നനയും പുതയിടീലും ലഭ്യമാക്കുകയും ചെയ്യണം.
Leave a Reply