പ്രതിരോധശേഷി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വേനല്‍ക്കാലം തുടങ്ങുന്നതിനു മുമ്പേ കന്നുകാലികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പുകളും വിരമരുന്നുകളും വിദഗ്‌ദ്ധോപദേശ പ്രകാരം നല്‍കേണ്ടതാണ്. പ്രതിരോധ കുത്തിവെയ്പുകള്‍ ആവുന്നത്ര രാവിലെയോ, വൈകുന്നേരങ്ങളിലോ നല്‍കുവാന്‍ ശ്രമിക്കുക. പനിയുണ്ടെങ്കില്‍ തൊഴുത്തിലോ തണലുള്ളിടത്തോ പനിമാറുന്നതുവരെ വിശ്രമിക്കുവാനുള്ള സൗകര്യം നല്‍കണം. തൊലിപ്പുറമേയുള്ള പരാദങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. പനി, വിറയല്‍, തീറ്റയെടുക്കുന്നതിനുള്ള മടി, മൂത്രത്തിലെ തവിട്ട് നിറം എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
Thursday, 12th December 2024
Leave a Reply