തിരുവനന്തപുരം ജില്ലാ ക്ഷീര സംഗമത്തിന്റെ ഉദ്ഘാടനം വേങ്ങോട് പൊതുമന്ദിരത്തില്‍ വച്ച് ഇന്ന് (മാര്‍ച്ച് 23) രാവിലെ 11.30 മണിക്ക് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനിലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് നാളെ (മാര്‍ച്ച് 24) നടക്കുന്ന ക്ഷീര സഹകരണ സെമിനാര്‍ വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ക്ഷീര സംഗമത്തോനടുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, മൃഗസംരക്ഷണ-ക്ഷീരവികസന-കാര്‍ഷിക എക്‌സിബിഷന്‍, ക്ഷീര കര്‍ഷക സംഗമം, സെമിനാറുകള്‍, ഡയറി ക്വിസ്, ഗവ്യ ജാലകം, ക്ഷീര കര്‍ഷകരെ ആദരിക്കല്‍, അവാര്‍ഡ്ദാനം തുടങ്ങിയവ സംഘടിപ്പിച്ചിരിക്കുന്നു.
Thursday, 12th March 2026






Leave a Reply