വളര്‍ത്തുമൃഗങ്ങള്‍ക്ക് എപ്പോഴും ശുദ്ധമായ വെള്ളം കുടിക്കാന്‍ ലഭ്യമാക്കുക. കന്നുകാലികളെ രാവിലെ 9 മണിയ്ക്ക് മുമ്പോ വൈകിട്ട് നാലുമണിയ്ക്കു ശേഷമോ മാത്രം മേയാന്‍ വിടുക. തീറ്റയില്‍ ബൈപാസ് പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുലവണമിശ്രിതങ്ങളും ചേര്‍ത്തു നല്‍കുക. മുപ്പതുഗ്രാം സോഡാപ്പൊടിയും ഒരു ടീസ്പൂണ്‍ ഈസ്റ്റ് കുതിര്‍ത്തതും തീറ്റയില്‍ ചേര്‍ത്തു നല്‍കുന്നത് പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവ് പലപ്പോഴും കൂടുതല്‍ കാലിത്തീറ്റ നല്‍കുന്നതിന് കര്‍ഷകരെ പ്രേരിപ്പിക്കുന്നു. ഇത് വയറ്റിലെ അമ്ലത വര്‍ദ്ധിപ്പിക്കുകയും ദഹനക്കേടിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ഒഴിവാക്കുന്നതിനായി 30 ഗ്രാം സോഡാപ്പൊടിയും (സോഡിയം ബൈ കാര്‍ബണേറ്റ്) ഒരുടീസ്പൂണ്‍ ഈസ്റ്റ് കുതിര്‍ത്തതും തീറ്റയില്‍ ചേര്‍ത്ത് ദിവസവും നല്‍കാവുന്നതാണ്. ആമാശയത്തിലെ അമ്ലത നിയന്ത്രിക്കുവാന്‍ സോഡിയബൈകാര്‍ബണേറ്റും മഗ്നീഷ്യംഓക്‌സൈഡും 3:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത് കാലിത്തീറ്റയില്‍ 1 മുതല്‍ ഒന്നര ശതമാനംവരെ നല്‍കാവുന്നതാണ്. ചൂട് കാലത്ത് അതിരാവിലെ കറവയ്ക്ക് മുമ്പും രാത്രി 7 മണിയ്ക്ക് ശേഷവും കാലിത്തീറ്റ അഥവാ ഖരാഹാരം നല്‍കുന്നതാണ് ഉത്തമം.
Thursday, 21st November 2024
Leave a Reply