Friday, 19th April 2024

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.)ല്‍ ലഭ്യമായിട്ടുള്ള മെഷീനറികള്‍, ടെസ്റ്റിങ് ഉപകരണങ്ങള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് റബ്ബര്‍ബോര്‍ഡ് അവസരം നല്‍കുന്നു. വ്യവസായസ്ഥാപനങ്ങളില്‍നിന്ന് സാക്ഷ്യപ്പെടുത്തിയവര്‍ക്കും പുതിയ വ്യവസായങ്ങളില്‍ ഏര്‍പ്പെടാന്‍ താല്‍പര്യവും കഴിവും ഉള്ളവരുമായ വ്യക്തികള്‍ക്കും അവരുടെ ഉത്പന്നങ്ങളുടെ വികസനവും പരിശോധനകളുമായി ബന്ധപ്പെട്ട് സ്വന്തമായി പ്രോട്ടോടൈപ്പുകളും സാമ്പിളുകളും ഉണ്ടാക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 – 2353325 എന്ന ഫോണ്‍ നമ്പരിലോ 04812353201 എന്ന വാട്ട്സ്ആപ്പ് നമ്പരിലോ training@rubberboard.org.in എന്ന എ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *