മുളകില്‍ ഇലപ്പേനിന്റെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. ഇത് നിയന്ത്രിക്കാനായി 2 ശതമാനം വീര്യമുളള വേപ്പെണ്ണ വെളുത്തുളളി മിശ്രിതം ഇലയുടെ അടിഭാഗത്ത് പതിയത്തക്ക വിധം 10 ദിവസം ഇടവേളകളിലായി തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ സ്‌പൈറോമെസിഫെന്‍ 8 മില്ലി പത്ത് ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക.
പയറിലെ ഇലപ്പേനിന്റെ ആക്രമണം നിയന്ത്രിക്കാന്‍ പാകമായ പയര്‍ വിളവെടുത്തതിന് ശേഷം 2 മില്ലി ഫിപ്രോനില്‍ 5 എസ്.സി. ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിക്കുക. പയറില്‍ മൂഞ്ഞയുടെ ആക്രമണം കണ്ടാല്‍ 2 ശതമാനം വീര്യമുളള വേപ്പെണ്ണ എമള്‍ഷന്‍ തളിക്കുക. അല്ലെങ്കില്‍ ലെക്കാനിസീലിയം ലെക്കാനി എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ 10 ദിവസം ഇടവിട്ട് കൊടുക്കുക. രൂക്ഷമാണെങ്കില്‍ 3 മില്ലി ഇമിഡാക്ലോപ്രിഡ് അല്ലെങ്കില്‍ 2 ഗ്രാം തയാമെതോക്‌സാം 10 ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിക്കുക.
Leave a Reply