കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, പായിപ്പാട്, തൃക്കൊടിത്താനം കൃഷിഭവന് പരിധിയില്‍ വരുന്ന കര്‍ഷകര്‍ക്ക് കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെങ്ങിന്‍തോട്ടത്തിലെ ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകള്‍ക്ക് പകരം ഉത്പാദനക്ഷമത കൂടിയ തെങ്ങിന്‍തൈകള്‍ ലഭിക്കുന്നതിനും ഇടവിള ചെയ്യുന്നതിനുളള (കിഴങ്ങുവിളകള്‍, ഇഞ്ചി, മഞ്ഞള്‍) വിത്തുകള്‍ ലഭിക്കുന്നതിനും ഫെബ്രുവരി 8-നകം അതത് കൃഷിഭവനുകളില്‍ അപേക്ഷകള്‍ നല്‍കേണ്ടതാണ്. ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകള്‍ വെട്ടിമാറ്റുന്നതിന് തെങ്ങൊന്നിന് 1000 രൂപ സഹായം ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.
Leave a Reply