കേരളത്തിന്റെ ഭൂപ്രകൃതിയ്ക്കും, കൃഷിയ്ക്കും, കാലാവസ്ഥയ്ക്കും അനുയോജ്യമായ നവീന കാര്‍ഷിക യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍ പ്രവര്‍ത്തിച്ചുവരുന്ന ഉപജ്ഞാതാക്കളുടെയും പുത്തന്‍ ആശയക്കാരുടെയും ഒരു സമാഗമം മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വച്ച് 2022 ഫെബ്രുവരി മാസം സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് ഇവര്‍ വികസിപ്പിച്ചെടുത്ത നൂതന കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നതാണ്. ഈ സമാഗമത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഉപജ്ഞാതാക്കള്‍, നൂതന ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മേല്‍വിലാസം, പ്രവര്‍ത്തനത്തിന്റെ വിവരണവും കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷനിലേക്ക് spokksasc1@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 8281200673 എന്ന വാട്ട്‌സ് അപ്പ് നമ്പരിലോ ബന്ധപ്പെടുക.
Tuesday, 17th June 2025
Leave a Reply