നാളികേര വികസന കോര്‍പ്പറേഷനും വേങ്ങേരി കാര്‍ഷിക മൊത്തവ്യാപാര വിപണന കേന്ദ്രവും സംയുക്തമായി കേരള സര്‍ക്കാരിന്റെ പച്ച തേങ്ങ സംഭരണപദ്ധതി പ്രകാരം നാളികേര സംഭരണം ആരംഭിച്ചു. കൃഷിഭവനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ എല്ലാ പ്രവൃത്തി ദിവസവും 10 മണി മുതല്‍ 4 മണി വരെ വേങ്ങേരിയിലുള്ള കാര്‍ഷിക വിപണന കേന്ദ്രത്തിലുള്ള നാളികേര ഡ്രയര്‍ യൂണിറ്റില്‍ കിലോക്ക് 32 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്നും പച്ച തേങ്ങ സംഭരിക്കും. കൃഷിഭവന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരമുള്ള ഒരു വര്‍ഷത്തെ ഉത്പാദനത്തിന്റെ ആറിലൊന്നു തൂക്കം 2 മാസത്തിലൊരിക്കല്‍ താങ്ങുവില പ്രകാരം എടുക്കും.
Thursday, 12th December 2024
Leave a Reply