വയനാട് ജില്ലയിലെ പനമരം ബ്ലോക്ക് പഞ്ചായത്ത് 2021-22 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഈ മാസം 28 വരെ (ജനുവരി 28 വരെ) രാവിലെ 10 മുതല്‍ 5 വരെ മുളളംകൊല്ലി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാകുന്നതാണ്. സേവനം ആവശ്യമുളള കര്‍ഷകര്‍, ക്ഷീരസംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണമെന്ന് പളളിക്കുന്ന് മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9074520868, 9605520868 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Monday, 20th March 2023
Leave a Reply