റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2022 ജനുവരി 31-ന് ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് 4.00 വരെയാണ് പരിശീലനം. പരിശീലന മാധ്യമം മലയാളം ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ,training@rubberboard.org.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.






Leave a Reply