Sunday, 3rd December 2023

കോഴിക്കോട് ജില്ലയില്‍ പെരുവണ്ണാമുഴിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ രാണ്ടാംവിള നെല്‍കൃഷിയെ തുടര്‍ന്നുള്ള വിളയായി അത്യുല്പാദനശേഷിയുള്ള വലിയ ഇനം ചെറുപയര്‍ ബി.ജി.എസ്. 9 പ്രദര്‍ശനകൃഷി ചെയ്യുന്നതിന് നടുവണ്ണൂര്‍, കോട്ടൂര്‍, മരുതോങ്കര പഞ്ചായത്തുകളില്‍ താമസിക്കുന്ന നെല്‍വയലുള്ള താത്പര്യമുള്ള കര്‍ഷകര്‍ ഈ മാസം 24-നു (ജനുവരി 24-ന്) മുമ്പ് 9447526964, 0496-2966041 എന്നീ ഫോണ്‍ നമ്പരുകളില്‍ പേര് വിലാസം എന്നിവ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് കൃഷിവിജ്ഞാനകേന്ദ്രം പ്രോഗ്രാംകോര്‍ഡിനേറ്റര്‍ അറിയിക്കുന്നു. 10 ഹെക്ടര്‍ ചെറുപയര്‍ പ്രദര്‍ശനകൃഷിക്കു ഇരുപത്തഞ്ചു തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *