കമുകിന് മണ്ടമറിച്ചില്‍ ലക്ഷണം കണ്ടുവരുന്നു. ഇത് നിയന്ത്രിക്കാനായി ഓരോ കമുകിനു ചുറ്റും 250 ഗ്രാം വീതം കുമ്മായം ഇട്ട് നനച്ചുകൊടുക്കണം. ഒരാഴ്ച കഴിഞ്ഞ് ബോറാക്‌സ് പൗഡര്‍ 25 ഗ്രാം വീതം കമുകിന്റെ വേരിന്റെ ഭാഗത്ത് ഇട്ടു കൊടുക്കാം. കൂടാതെ ഫൈറ്റോലാന്‍ 3 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ഓലകളില്‍ തളിയ്ക്കുന്നതും നല്ലതാണ്. തെക്കന്‍ വെയിലിന്റെ ചൂടു കൊണ്ട് പൊളളല്‍ ഏല്‍ക്കാതിരിക്കാന്‍ തടിക്കു ചുറ്റും ഓല കെട്ടുകയോ വെളള പൂശുകയോ ചെയ്യാം. ചെറുതൈകള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കണം. വിത്തടക്ക ശേഖരിക്കുകയും പാകുകയും ചെയ്യുന്നത് തുടരാം.
Thursday, 12th December 2024
Leave a Reply