സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 340 അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നു. നഗരങ്ങളിലും നഗരപ്രാന്ത പ്രദേശങ്ങളിലും മുന്‍തുക്കം നല്‍കിക്കൊണ്ട് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ നഗരപരിധിയിലുളള പ്രദേശങ്ങളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒരു സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്ന സ്ഥലത്ത് അര്‍ക്കവെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്ട്രക്ചര്‍ സ്ഥാപിക്കാം. ഇതില്‍ 16 ചെടിച്ചട്ടികളും 80 കിലോ ഭാരമുളള പരിപോഷിപ്പിച്ച നടീല്‍ മാധ്യമവും (ചകിരിച്ചോര്‍), 25 ലിറ്റര്‍ സംഭരണ ശേഷിയുളള തുളളിനന സൗകര്യവും, അര്‍ക്ക പോഷക രസ് ലായനിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്ട്രക്ച്ചര്‍ ഒരു യൂണിറ്റിന് 75 ശതമാനം ധനസഹായവും 25 ശതമാനം ഗുണഭോക്തൃവിഹിതവുമായിരിക്കും. മുളക്, കത്തിരിക്ക, തക്കാളി, ബീന്‍സ്, ഫ്രഞ്ച് ബീന്‍സ്, ചീര, പാലക്, മല്ലി, റാഡിഷ് എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Thursday, 12th December 2024
Leave a Reply