Tuesday, 29th April 2025

സി.പി.സി.ആര്‍.ഐ യുടെ കായംകുളത്തെ പ്രാദേശിക കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സ്‌കില്‍ഡ് അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് ഈ മാസം 20-ന് (ജനുവരി 20) എഴുത്ത്/പ്രായോഗിക പരീക്ഷയും ഇന്റര്‍വ്യൂവും നടത്തുന്നു. പത്താം തരം പാസ്, അഗ്രോ/ഫുഡ് പ്രോസസിംഗ് മെഷിനറികളിലെ പ്രവര്‍ത്തി പരിചയം, ഇരുചക്രവാഹന ഡ്രൈവിംഗില്‍ ഉളള പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. ഐ.ടി.ഐ/പോളിടെക്‌നിക്ക് ഡിപ്ലോമ അഭികാമ്യം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 18-നകം (ജനുവരി 18) 0479-2959268, 2449268, 9447790268 എന്നീ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvkalappuzha.icar.gov.in , www.cpcri.icar.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *