Thursday, 12th December 2024

പുഞ്ചക്കൃഷി ഇറക്കിയ പാടങ്ങളിലെല്ലാം വളരെ ഉയര്‍ന്ന അമ്ലത കാണപ്പെടുന്നു. ഈ സാഹചര്യത്തില്‍ നിലം ഉണങ്ങുന്നത് ഒട്ടും അഭികാമ്യമല്ല. ഇപ്പോള്‍ കളനാശിനി അടിയ്ക്കുന്നതു വരെ കര്‍ഷകര്‍ നിലം നന്നായി ഉണക്കുന്നുണ്ട്. ഇപ്രകാരം ഉണങ്ങുമ്പോള്‍ ഉയര്‍ന്ന അമ്ലതയില്‍ നെല്‍ച്ചെടിക്ക് ഹാനികരമായ അമ്ലജന്യ പദാര്‍ത്ഥങ്ങള്‍ മണ്ണില്‍ ഉണ്ടാവുകയും, തുടര്‍ന്ന് കളനാശിനി അടിച്ച് വെളളം കയറ്റുമ്പോള്‍ വെളളത്തില്‍ ലയിച്ചു ചേരുന്ന അമ്ലജന്യ പദാര്‍ത്ഥങ്ങള്‍ ചെടി ആഗിരണം ചെയ്യുകയും, ഇത് ചെടിയുടെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് വിതച്ച് കളനാശിനി അടിയ്ക്കുന്നതുവരെയുളള സമയത്ത് നിലം കൂടുതലായി ഉണങ്ങാതെ നോക്കണം. അമ്ലത നിയന്ത്രിക്കാതെ വളപ്രയോഗം നടത്തിയാലും ശരിയായ പ്രയോജനം ലഭിക്കുകയില്ല. അതിനാല്‍ അമ്ലത നിയന്ത്രിച്ചതിനുശേഷം മാത്രം വളപ്രയോഗം നടത്താന്‍ ശ്രദ്ധിക്കണം. ഉയര്‍ന്ന അമ്ലത മൂലം നെല്‍ച്ചെടി വളര്‍ച്ച മുരടിച്ചു കാണപ്പെടുന്നത് ഇലപ്പേന്‍ ആക്രമണമായി തെറ്റിദ്ധരിച്ച് കര്‍ഷകര്‍ രാസകീടനാശിനികള്‍ കൂടുതലായി പ്രയോഗിക്കുന്നു. ഇപ്പോള്‍ കീടനാശിനികള്‍ പ്രയോഗിക്കുന്നത് മിത്രപ്രാണികളുടെ നാശത്തിനും ഇടയാക്കുകയും, പിന്നീട് തുടര്‍ച്ചയായി കീടനാശിനിപ്രയോഗം നടത്തേസാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. അതിനാല്‍ സാങ്കേതിക നിര്‍ദ്ദേശം സ്വീകരിച്ചതിനുശേഷം മാത്രമേ രാസകീടനാശിനികള്‍ പ്രയോഗിക്കാവു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *