മാവിന് തോട്ടങ്ങളില്‍ വൈകുന്നേരങ്ങളില്‍ പുകയ്ക്കുന്നത് പൂക്കാനും കായ്ക്കാനും സഹായിക്കും. കായീച്ചയുടെ ഉപദ്രവം കൊണ്ട് മാങ്ങയില്‍ ഉണ്ടാകുന്ന പുഴുക്കേട് നിയന്ത്രിക്കാനായി ഫിറമോണ്‍കെണി ഉപയോഗിക്കാം. മാവ് പൂത്ത് തുടങ്ങുമ്പോള്‍ മുതല്‍ കെണി വയ്ക്കണം. ഒരു കെണി ഉപയോഗിച്ച് 3 മുതല്‍ 4 മാസത്തോളം ആണ് ഈച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ കഴിയും. ഇതോടൊപ്പം പാളയന്കോടന് പഴം/തുളസിയില തുടങ്ങിയവ കൊണ്ടുളള ചിരട്ട കെണികളും ഉപയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ ഗുണം ചെയ്യും. ഒരേക്കര്‍ മാവിന് തോട്ടത്തിന് 5 എണ്ണം അല്ലെങ്കില്‍ 25 മരങ്ങള്‍ക്ക് ഒന്ന് അഥവാ ഒരു പുരയിടത്തിന് ഒന്ന് എന്ന ക്രമത്തില്‍ കെണികള്‍ വച്ചു കൊടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 – 2370773 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply