Thursday, 12th December 2024

ദക്ഷിണമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം ജനുവരി 5 , 6 തിയ്യതികളില്‍ പ്രാദേശിക ഗവേഷണ വിജ്ഞാനവ്യാപന ശില്പശാല നടത്തുന്നു. ശില്പശാലയുടെ ഉദ്ഘാടനം 5ന് രാവിലെ 10 മണിക്ക് വെള്ളായണി കാര്‍ഷിക കോളേജില്‍ നിന്നും ഓണ്‍ലൈന്‍ ആയി ഗൂഗിള്‍മീറ്റ് മുഖാന്തരം കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍. ടി വി സുഭാഷ് ഐഎഎസ് നിര്‍വഹിക്കും. കര്‍ഷകര്‍ക്ക് പ്രയോഗത്തില്‍ വരുത്താവുന്ന ഗവേഷണഫലങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സെമിനാറില്‍ വിദഗ്ദ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യും. സെമിനാറിനോടനുബന്ധിച്ച് ഓണ്‍ലൈന്‍ കാര്‍ഷികപ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *