ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും ചേര്‍ന്ന് നടത്തുന്ന ആറു മാസത്തെ കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൗള്‍ട്രി ഫാമിംഗ് 2022 ജനുവരി ബാച്ചിലെ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കാനുളള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത 8-ാം ക്ലാസ് ആണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ആണ്. https://onlineadmission.ignou.ac.in/admission/ എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495000930, 9400608493 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Leave a Reply