പ്രസവത്തിന് മുമ്പ് അവസാനത്തെ കറവയും മുഴുവന്‍ പാലും വേണ്ട രീതിയില്‍ കറന്നെടുക്കാത്തതും കറവ ഒഴിവാക്കുന്നതിലെ അശാസ്ത്രീയതയും പ്രസവത്തിന് മുമ്പുള്ള അകിടുവീക്ക ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെടാത്തതും കറവപ്പശുക്കളില്‍ രൂക്ഷമായ അകിടുവീക്കത്തിന് ഇടവരുത്തുന്നുണ്ട്. സാധാരണയായി കറവപ്പശുക്കളില്‍ പ്രസവാനന്തരമുള്ള അകിടുവീക്കത്തിന്റെ നിരക്ക് വളരെ കൂടുതലാണ്. ശക്തിയായ പനി അകിടിനും മുലക്കാമ്പിനും നീര്‍ക്കെട്ട്, നടക്കാന്‍ ബുദ്ധിമുട്ട്, തൊട്ടാല്‍ വേദന, ചാരനിറത്തിലോ വെള്ളംപോലെയുള്ള പാല്‍ എന്നിവയാണ് അകിടുവീക്കത്തിന്റെ ലക്ഷണങ്ങള്‍. അകിടുവീക്കം കണ്ടാല്‍ ഉടന്‍തന്നെ ചികിത്സിക്കേണ്ടതാണ്. ആന്റിബയോട്ടിക് മരുന്നുകള്‍ നിര്‍ബന്ധമായിട്ടും നല്‍കേണ്ടതുണ്ട്. ശാസ്ത്രീയ കറവപരിചരണ മുറകള്‍ അവലംബിക്കുന്നതും, പശുക്കളുടെ കറവ ഏഴര മാസത്തിനുള്ളില്‍ ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അനുവര്‍ത്തിക്കണം.
Sunday, 5th February 2023
Leave a Reply