Thursday, 21st November 2024

ഉയരം കൂടുതലുള്ള മലനിരകളിലും തണുപ്പും കോടയുമുള്ള പ്രദേശങ്ങളില്‍ വളരുന്ന കുറ്റിച്ചെടിയാണ് ബ്ലാക്ക്‌ബെറി. പരിചരണം കൂടുതലാവശ്യമില്ലാത്ത ഈ ചെടിയില്‍ കൂടുതല്‍ ഫലങ്ങളുണ്ടാകും. യൂറോപ്പില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ബ്ലാക്ക്‌ബെറി ചെടി. ഈ പഴത്തിന് കിലോയ്ക്ക് 1000 രൂപ വരെ വിലയുണ്ട്. ആവശ്യക്കാര്‍ ഏറെയും. ധാതുലവണങ്ങളും വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും സമൃദ്ധമായിട്ടുള്ള പഴമാണ് ബ്ലാക്ക്‌ബെറി. മനുഷ്യശരീരത്തിന് രോഗപ്രതിരോധ ശേഷിയും ആരോഗ്യവും നല്‍കുന്ന പഴവര്‍ഗ്ഗങ്ങളുടെ കൂട്ടത്തിലാണ് ഇത്. ക്യാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങളെ ചെറുക്കാനും രക്തക്കുഴലുകള്‍ അടയല്‍, രക്തം കട്ടപിടിക്കല്‍, ഹൃദയാഘാതം തുടങ്ങിയവയെ നിയന്ത്രിക്കുവാനുള്ള ഘടകങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. ബുദ്ധിശക്തിയും കാഴ്ചശക്തിയും വര്‍ദ്ധിപ്പിക്കുവാനും ഈ പഴം നല്ലതാണ്. മുന്തിരിപോലെ ഉണക്കിയെടുത്ത് ഭക്ഷിക്കാവുന്ന പഴമാണ് ബ്ലാക്ക്‌ബെറി. വാരംകോരിയോ ചെറിയ തടങ്ങള്‍ എടുത്തോ ചെടികള്‍ നടാവുന്നതാണ്. വേരില്‍ തന്നെ മുളച്ചുവരുന്ന തൈകളാണ് നടാനായിട്ട് ഉപയോഗിക്കുന്നത്. ആറടിയോളം വരുന്ന ശിഖരങ്ങള്‍ നിലത്ത് മുട്ടിച്ച് മുളപ്പിച്ചെടുക്കാം. ഇതിന് അടിവളമായി ചാണകപ്പൊടി നല്‍കണം. മൂന്നാം മാസം പുഷ്പിച്ച് തുടങ്ങുന്ന ചെടിയാണിത്. രോഗകീടബാധകള്‍ തീരെ കുറവുള്ള ഈ ചെടിക്ക് ഒരു വര്‍ഷത്തെ ആയുസ്സാണ് ഉള്ളത്. ആറാം മാസം മുതല്‍ ഫലം നല്‍കിത്തുടങ്ങും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *