Thursday, 12th December 2024

പച്ചക്കറികൃഷിയില്‍ സ്വയം പര്യാപതത കൈവരിക്കുവാനും, വീട്ടുവളപ്പിലെ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി കൃഷി വകുപ്പ് ‘ഞാനും കൃഷിയിലേക്ക്’ എന്ന കാമ്പയിന്‍ 2022 ജനുവരി ഒന്നാം തീയതി മുതല്‍ ആരംഭിക്കുകയാണ്. കാമ്പയിന്റെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാലയുടെ വിജ്ഞാന വ്യാപന ഡയറക്ടറേറ്റ് ഒരു വിജ്ഞാന വ്യാപന വിപണന മേള സംഘടിപ്പിക്കുന്നു. പച്ചക്കറികൃഷി ഓരോ കുടുംബത്തിന്റെയും ഉത്തരവാദിത്വമാണ് എന്ന ഓര്‍മപ്പെടുത്തലാണ് ഈ വിപണന മേളയുടെ ഉദ്ദേശ്യലക്ഷ്യം . മേള 2022 ജനുവരി 1 മുതല്‍ 3 വരെ രാവിലെ 10 മുതല്‍ വൈകീട്ട് 9 മണി വരെ പ്രവര്‍ത്തന സജ്ജമായിരിക്കും. ജനുവരി 2 ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. മൂവായിരത്തോളം പച്ചക്കറി വിത്ത് പാക്കറ്റുകള്‍ സൗജന്യമായി പൊതുജനങ്ങള്‍ക്കും, കര്‍ഷകര്‍ക്കും ഈ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതായിരിക്കും. കൂടാതെ മേളയുടെ ഭാഗമായി മണ്ണുത്തിയിലുള്ള പ്രദര്‍ശനത്തോട്ടം കാണുന്നതോടൊപ്പം മറ്റ് വിത്തുകള്‍, നടീല്‍ വസ്തുക്കള്‍, അലങ്കാര ചെടികള്‍, മൂല്യ വര്‍ധിത ഉല്പന്നങ്ങള്‍, ജൈവനിവേശങ്ങള്‍ എന്നിവ വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *