വയനാട് കൃഷി വിജ്ഞാന കേന്ദ്രവും ആത്മ വയനാടും കൃഷിവകുപ്പും സംയുക്തമായി ഡിസംബര്‍ 27 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന സാങ്കേതിക വിദ്യാവാരം പ്രതീക്ഷ’ 2021ന് തുടക്കമായി. അഞ്ച് ദിവസം നീളുന്ന പരിപാടിയില്‍ വിവിധ സാങ്കേതിക സെമിനാറുകളും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും കിസാന്‍ മേളയും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു. സങ്കേതിക വിദ്യാവാരത്തിന്റെ ഒന്നാം ദിനമായ ഡിസംബര്‍ 27ന് തിങ്കളാഴ്ച്ച നടന്ന പരിപാടിയില്‍ ഡോ .ഉഷ സി. തോമസ് (അസോസിയേറ്റ് പ്രൊഫസര്‍ ആന്‍ഡ് ഹെഡ് , AICRP, RARS(SZ), വെള്ളായണി) തീറ്റപ്പുല്‍കൃഷി എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഉച്ചയ്ക്ക് 2 മണിക്ക് VHSE വിദ്യാര്‍ത്ഥികള്‍ക്കായുള്ള മത്സരങ്ങളും അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളുടെ മത്സര പ്രദര്‍ശനവും നടത്തി. സങ്കേതിക വിദ്യാവാരത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ അഷിത എം. ആര്‍. സ്വാഗതവും കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. അലന്‍ തോമസ് അദ്ധ്യക്ഷ പ്രസംഗവും നടത്തി. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷെമീര്‍ പരിപാടിയുടെ ഉദ്ഘാടനകര്‍മം നിര്‍വ്വഹിച്ചു. മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പി. കുഞ്ഞിക്കണ്ണന്‍ പ്രഭാഷണം നടത്തി. അമ്പലവയല്‍ ഗ്രാമപഞ്ചായത്തംഗം ജെസ്സി ജോര്‍ജ്, വെള്ളായണി കാര്‍ഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഡോ. ഫൈസല്‍ സി. കെ. സംസാരിച്ചു. കെ. വി. കെ വയനാട് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദീപ റാണി സി. വി. നന്ദി അര്‍പ്പിച്ചു.
Tuesday, 30th May 2023
Leave a Reply