മുട്ടപ്പഴം കാത്സ്യം, ഫോസ്ഫറസ്, കരോട്ടിന്‍, മാംസ്യം, വിറ്റാമിന്‍ സി എന്നിവയുട കലവറയാണ്. മുട്ടപ്പഴത്തിന്റെ പഴങ്ങള്‍ വിളര്ച്ചക്കെതിരെയും , കുരു അള്‍സറിനെതിരെയും ഫലപ്രദമാണ്. മാര്‍മലേഡ്, ജാം, പുഡ്ഡിംഗ് എന്നിവ ഉണ്ടാക്കാന്‍ ഈ പഴം നല്ലതാണ്. ഇതിന്റെ ശാസ്ത്രീയനാമം പൗട്ടേറിയ കാംപെച്ചിയാന എന്നാണ്. ഇരുപത് മീറ്ററോളം ഉയരംവയ്ക്കുന്ന ഈ മരത്തിന്റെ ഇലകള്‍ ശിഖരങ്ങളിലെ അഗ്രഭാഗത്തായി കൂട്ടംകൂട്ടമായി ക്രമീകരിച്ചിരിക്കുന്നു. മൂപ്പെത്തിയ കായ്കള്‍ക്ക് മഞ്ഞ നിറമാണ്. അകക്കാമ്പ് പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കാമ്പിനോട് സാദൃശ്യമുള്ളതുകൊണ്ടാണ് മുട്ടപ്പഴം എന്ന് അറിയപ്പെടുന്നത്. കായ്കള്‍ ഉരുണ്ടിട്ടോ, മുട്ടയുടെ ആകൃതിയിലോ, അര്ദ്ധഗോളാകൃതിയിലോ ആണ് കാണപ്പെടുന്നത്. വിത്തുപയോഗിച്ചാണ് ഇത് നട്ട് വളര്‍ത്തിവരുന്നത്. ഗ്രാഫ്റ്റിംഗിലൂടെയും പതിവയ്ക്കലിലൂടെയും ഇതിന്റെ ചെടികള്‍ നട്ടാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ കായ്ച്ചുതുടങ്ങും.
Thursday, 12th December 2024
Leave a Reply