റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഷീറ്റുറബ്ബര്‍സംസ്‌കരണം, തരംതിരിക്കല്‍ എന്നിവയില്‍ ഡിസംബര്‍ 21, 22 തീയതികളില്‍ പരിശീലനം നടത്തുന്നു. റബ്ബര്‍പാല്‍സംഭരണം, ഷീറ്റുറബ്ബര്‍ നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ഗ്രീന്‍ബുക്ക്’ നിബന്ധനകള്‍ എന്നിവയാണ് പരിശീലന വിഷയങ്ങള്‍. പരിശീലനമാധ്യമം ഇംഗ്ലീഷ് ആയിരിക്കും. റബ്ബര്‍ വ്യാപാരികള്‍, കര്‍ഷകര്‍, റബ്ബര്‍ സംസ്‌കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, റബ്ബര്‍ ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ക്കെല്ലാം പരിശീലനം പ്രയോജനപ്പെടും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 0481 2353201 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം. ഇമെയില്‍ :: training@rubberboard.org.in
Thursday, 12th December 2024
Leave a Reply