ഓക്സാലിഡേസിയേ കുടുംബത്തില്‍പ്പെടുന്ന അവെര്ഹോയിയ കാരമ്പോള എന്ന ശാസ്ത്രീയ നാമമുള്ള കാരാമ്പോള ചതുരപ്പുളി, ശീമപ്പുളിഞ്ചിക്ക, നക്ഷത്രപ്പഴം എന്നീ പേരുകളിലും അറിയപ്പെടുന്നു. പുളിരസം കൂടിയ കാരാമ്പോള പഴങ്ങളില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കായ്കളുടെ പുറകുവശത്ത് ചിറകുപോലുള്ള വളര്ച്ചകളുള്ളതിനാല് ഇതിന്റെ ഒരു ഭാഗം നക്ഷത്രത്തോട് രൂപസാദൃശ്യം ഉള്ളതിനാല്‍ നക്ഷത്രപ്പഴമെന്ന് വിളിപ്പേരുണ്ട്. നമ്മു#െ കാലാവസ്ഥയില്‍ വളരുന്ന ഒരു ഫലവൃക്ഷമാണ് കാരാമ്പോള. കായ്കള്‍ക്ക് സാധാരണ ഇലയുടെ തന്നെ നിറമാണ്. മൂപ്പെത്തിയ കായ്കള്‍ കടുത്ത മഞ്ഞ നിറമാണ്. വിത്ത് പാകിയാണ് സാധാരണയായി കാരാമ്പോള നടുന്നത്. ഷീല്‍ഡ് ബഡ്ഡിംഗ്, അപ്രോച്ച് ഗ്രാഫ്റ്റിംഗ് എന്നിവയിലൂടെയും തൈകള്‍ നടാവുന്നതാണ്.
ജ്യൂസ്, സര്‍ബത്ത്, പഴം എന്നിവയ്ക്കും, അച്ചാര്‍, ചട്ട്ണി, ജല്ലി മറ്റു മധുരപലഹാരങ്ങള്‍ ഉണ്ടാക്കുവാനും കാരാമ്പോള ഉപയോഗിക്കുന്നു. മൂത്രതടസ്സം, കിഡ്നി സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം എന്നിവയ്ക്ക് കാരാമ്പോള ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Thursday, 12th December 2024
Leave a Reply