കോട്ടയം ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെയും വില്ലൂന്നി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ഇന്ന് (ഡിസംബര്‍ 14) രാവിലെ 10 മണിക്ക് ആര്‍പ്പൂക്കര മൃഗാശുപത്രി ഹാളില്‍ വച്ച് പാല്‍ ഗുണനിയന്ത്രണ ബോധവത്ക്കരണ പരിപാടി നടത്തുന്നു. ഇതിനോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ നിയമം -ക്ഷീര കര്‍ഷകര്‍ അറിയേണ്ടത്, പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തലും പാല്‍ വില നിര്‍ണ്ണയവും, ക്ഷീരവികസന പദ്ധതികള്‍ ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിന് തുടങ്ങിയ വിഷയങ്ങളില്‍ ക്ഷീര വികസന വകുപ്പിലെ സാങ്കേതിക വിദഗ്ദ്ധര്‍ നടത്തുന്ന ക്ലാസ്സുകളും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2303514 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Tuesday, 3rd October 2023
Leave a Reply