Friday, 19th April 2024

വെളളായണി കാര്‍ഷിക കോളേജ് ട്രെയിനിംഗ് സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 15, 16 (ഡിസംബര്‍ 15,16) തീയതികളില്‍ കേക്ക്, വൈന്‍ നിര്‍മ്മാണം, 28, 29 തീയതികളില്‍ ബഡ്ഡിംഗ് ആന്റ് ഗ്രാഫ്റ്റിംഗ്, ടെറേറിയം നിര്‍മ്മാണം എന്നീ വിഷയങ്ങളില്‍ ദ്വിദിന പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. പരിശീലന ഫീസ് 500 രൂപയാണ്. താല്‍പര്യമുളളവര്‍ പേര്, മൊബൈല്‍ നമ്പര്‍, പരിശീലന വിഷയം എന്നിവ 8848420984 എന്ന നമ്പരിലേക്ക് വാട്ട്‌സാപ്പ് സമ്പേശമായോ, tssvellayni@kau.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് കത്ത് അയയ്ക്കുകയോ, നേരിട്ട് കാര്‍ഷിക കോളേജ്, വെളളായണിയിലെ സോഷ്യല്‍ സയന്‍സ്/കാര്‍ഷിക വിജ്ഞാന വ്യാപന വിഭാഗം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനിംഗ് സര്‍വ്വീസ് സ്‌കീമിന്റെ ഓഫീസില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8848420984, 9495118208 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *