എറണാകുളം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം ജനുവരി ആദ്യ വാരത്തില്‍ എള്ള് കര്‍ഷക സംഗമം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. കരഭൂമികളിലോ നെല്‍കൃഷിയിടങ്ങളില്‍ ഇടവിളയായോ, പരമ്പരാഗതമായി എള്ള് കൃഷി ചെയ്തു വരുന്ന എറണാകുളം ജില്ലയിലെ കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ച് എള്ള് കൃഷി മേഖലയിലെ നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്ന എള്ള് കേന്ദ്രീകൃതമായി സംഭരിച്ചു മൂല്യ വര്‍ദ്ധനം നടത്തി ബ്രാന്‍ഡ് ചെയ്തു വിപണനം നടത്തുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുക എന്നതാണ് ലക്ഷ്യം. കൂട്ടായ്മയുടെ ഭാഗമാകുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ 8281757450 എന്ന നമ്പറില്‍ പ്രവര്‍ത്തിദിനങ്ങളില്‍ 10 നും 4നും ഇടയില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Leave a Reply