Friday, 9th December 2022

റബ്ബര്‍കൃഷി ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 20 വരെ നീട്ടി. 2018, 2019 വര്‍ഷങ്ങളില്‍ ആവര്‍ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബ്ബര്‍കര്‍ഷകരില്‍നിന്നാണ് ധനസഹായത്തിന് റബ്ബര്‍ബോര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. പരമാവധി രണ്ടു ഹെക്ടര്‍ വരെ റബ്ബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഒരു ഹെക്ടറിനു വരെ ധനസഹായത്തിന് അര്‍ഹതയുണ്ട്. കേന്ദ്രഗവണ്‍മെന്റിന്റെ സര്‍വ്വീസ് പ്ലസ് വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.rubberboard.org.in എന്ന വെബ്‌സൈറ്റിലോ റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസ്, ഫീല്‍ഡ് സ്റ്റേഷന്‍ എന്നിവിടങ്ങളിലോ 0481 2576622 എന്ന റബ്ബര്‍ബോര്‍ഡ് കോള്‍സെന്റര്‍ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published.