Friday, 9th December 2022

കൃഷിയോഗ്യമായ നെല്‍പ്പാടങ്ങളുടെ ഉടമസ്ഥര്‍ക്ക് ഹെക്ടറിന് 2000/- രൂപ നിരക്കില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ച റോയല്‍റ്റി എല്ലാ വര്‍ഷവും തുടരുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. നെല്‍വയല്‍ സംരക്ഷിച്ച് നെല്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും സാധ്യമാക്കുന്നതിനും വേണ്ടി കൃഷിയോഗ്യമായ നെല്‍വയലുകളുടെ ഉടമസ്ഥര്‍ക്ക് ഒരു ഹെക്ടറിന് 2000 രൂപ നിരക്കില്‍ എല്ലാവര്‍ഷവും, വര്‍ഷത്തില്‍ ഒരു തവണ കൃഷിയോഗ്യമായ നെല്‍പ്പാടങ്ങളുടെ ഉടമസ്ഥര്‍ക്ക് ഹെക്ടറൊന്നിന് 2000 രൂപ നിരക്കില്‍ റോയല്‍റ്റി അനുവദിക്കുന്നതിന് തീരുമാനമായതായി മന്ത്രി അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published.