
വന്യമൃഗശല്യം മൂലമുണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുകയും വര്‍ദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയും വേണമെന്ന് അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.എ.പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പിലെ ഫീല്‍ഡ്തല ജീവനക്കാര്‍ക്ക് അര്‍ഹമായ പ്രമോഷന്‍ നല്‍കണമെന്നും കര്‍ഷകര്‍ക്ക് പ്രയോജനകരമല്ലാത്ത കരട് നിയമം തള്ളിക്കളയണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കെ.എ.ടി.എസ്.എ. സംസ്ഥാന പ്രസിഡന്റ് അനീഷ് കുമാര്‍ സി., സംസ്ഥാന സെക്രട്ടറി ശ്രീകാന്ത്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റജീബ് പി.എ. എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ആന്റണി ജേക്കബ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികള്‍ : സജീഷ് ടി.വി. (പ്രസിഡന്റ്), സുനിത എന്‍. (വൈസ് പ്രസിഡന്റ്), ആന്റണി ജേക്കബ് (സെക്രട്ടറി), അഷറഫ് പി.എച്ച്. (ജോയിന്റ് സെക്രട്ടറി), രാജേഷ് എന്‍.ആര്‍. (ട്രഷറര്‍)
Leave a Reply