പേരയ്ക്കയുടെ രുചിയും സ്‌ട്രോബറി പഴങ്ങളുടെ പുളിരസവും സംയോജിക്കുന്ന സ്വാദുള്ളതുകൊണ്ടാണ് സ്‌ട്രോബറി പേര എന്നറിയപ്പെടുന്നത്. പര്‍പ്പിള്‍ ഗ്വാവ, പൈനാപ്പില്‍ ഗ്വാവ, ലെമണ്‍ ഗ്വാവ എന്നിങ്ങനെ വിവിധ പേരുകളിലറിയപ്പെടുന്നു. തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലാണ് സ്‌ട്രോബറി പേരയുടെ ജന്മദേശം. മിര്‍ട്ടേസ്യ കുടുംബത്തില്‍പെടുന്ന നിത്യഹരിത ചെറുവൃക്ഷമാണ് ഇത്. രണ്ട് മുതല്‍ നാല് സെ.മീ. വ്യാസമുള്ള ഗോളാകൃതിയായ ഈ പഴങ്ങള്‍ കടും ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. മങ്ങിയ വെള്ള നിറത്തിലുള്ള സത്തോടുകൂടിയ കാമ്പിനകത്ത് ധാരാളം ചെറുവിത്തുകളുണ്ട്. മനുഷ്യശരീരത്തിനാവശ്യമായ ആന്റി ഓക്‌സിഡന്റുകള്‍, ഫിനോളുകള്‍ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 25 അടി വരെ ഉയരംവെയ്ക്കാവുന്ന ഈ പഴവര്‍ഗ്ഗചെടി 15 അടി ഉയരത്തില്‍ വെട്ടി ഒതുക്കിവളര്‍ത്തുന്നതാണ് ഉത്തമം. തവിട്ട് നിറത്തിലുള്ള കാണ്ഡവും മിനുസമേറിയ കടുംപച്ച ഇലകളും ശിഖരങ്ങളും പൂന്തോട്ടങ്ങളില്‍ ഈ ചെടി നട്ടാല്‍ ദൃശ്യഭംഗിക്ക് മാറ്റുകൂട്ടും. ഇന്ത്യയില്‍ സാധാരണയായി ജനുവരി, ഫെബ്രുവരി, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് വിളവെടുപ്പ് നടത്തുന്നത്.
Thursday, 21st November 2024
ഇതിന്റെ വിത്തോ ചെടിയോ കണ്ണൂരില്‍ എവിടെയെങ്കിലും കിട്ടുമോ?