മഞ്ഞാടി : ബ്രഹ്മഗിരി മലബാര്‍ മീറ്റിന്റെ മുയല്‍ ഇറച്ചിയുട വിപണി ലോഞ്ച് ബ്രഹ്മഗിരി ഡയറക്ടര്‍ ബോര്‍ഡ് അംഗം മാത്യൂസ് നൂറനാല്‍ ഉദ്ഘാടനം ചെയ്തു. 450 ഗ്രാം പായ്ക്കറ്റിന് 280 രൂപയാണ് വില. ബീഫ്, ചിക്കന്‍, മട്ടണ്‍, താറാവ്, കാട എന്നിവ കൂടാതെയാണ് മുയല്‍ ഇറച്ചി ഉല്‍പാദനവും തുടങ്ങിയത്. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.എസ്. ബാബുരാജ് അധ്യക്ഷത വഹിച്ചു. ടി.ബി. സുരേഷ് ബാബു, അനു സ്‌കറിയ, ജേക്കബ് ജോര്‍ജ്, വി.എസ്. സുബിന്‍, റഷീദ് അലി, മുഹമ്മദ് കോരാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
Thursday, 21st November 2024
Leave a Reply