പച്ചക്കറി തൈകള്‍ ആരോഗ്യത്തോടെ വളര്‍ന്ന് നല്ല ഫലം തരാന്‍ പറ്റുന്ന ജൈവവളക്കൂട്ടുകള്‍ ധാരാളമായി പ്രയോഗിക്കാറുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പിണ്ണാക്ക് പുളിപ്പിച്ചത്. ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക്, 250 ഗ്രാം ശര്‍ക്കര, 25 ലിറ്റര്‍ ക്ലോറിന്‍ കലരാത്ത വെള്ളം എന്നിവയാണ് വേണ്ടത്. ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് പിണ്ണാക്കും ശര്‍ക്കരയും നന്നായി കലക്കിയശേഷം അഞ്ച് ദിവസം തണലത്ത് സൂക്ഷിക്കുക. ദിവസവും ഒരുനേരമെങ്കിലും ഇളക്കിക്കൊടുക്കുന്നത് നല്ലതാണ്. അഞ്ച് ദിവസം കഴിയുമ്പോള്‍ ഇതില്‍ പത്തിരട്ടി വെള്ളം ചേര്‍ത്ത് തൈകളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. ഇരുപത് ഇരട്ടി വെള്ളം ചേര്‍ത്ത് ഇലകളില്‍ സ്പ്രേ ചെയ്ത് കൊടുക്കുന്നതും നല്ലതാണ്.
പച്ചച്ചാണകം ലഭിക്കുന്ന സ്ഥലത്ത് ഒരുകിലോ പച്ചച്ചാണകം, ഒരുകിലോ കപ്പലണ്ടി പിണ്ണാക്ക്, ഒരു കിലോ വേപ്പിന്‍പിണ്ണാക്ക്, 25 ലിറ്റര്‍ ക്ലോറിന്‍ കലരാത്ത വെള്ളം, 500 ഗ്രാം ശര്‍ക്കര എന്നിവയുപയോഗിച്ച് ജൈവസ്ലറി ഉണ്ടാക്കാവുന്നതാണ്. ശര്‍ക്കര, പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് എന്നിവ ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് അതില്‍ കലക്കുക. എല്ലാദിവസവും ഒരു നേരമെങ്കിലും നന്നായി ഇളക്കി തണലത്ത് സൂക്ഷിക്കുക. അഞ്ചാംദിവസം മുതല്‍ പത്തിരട്ടി വെള്ളം ചേര്‍ത്ത് പച്ചക്കറി നട്ട തടത്തില്‍ ഒഴിച്ചുകൊടുക്കാവുന്നതാണ്.
ഫാം പ്ലാനുകള്‍ സംസ്ഥാനത്ത് 10760 എണ്ണം പൂര്‍ത്തീകരിച്ചു: കൃഷിമന്ത്രി പി.പ്രസാദ്
പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതി കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി: രജിസ്ട്രേഷന് 31ന്...
മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ കാർഷിക റേഡിയോയായ ‘കിസാൻ റേഡിയോ’ : ലോഗോ കൃഷി മന്ത്രി പ്രകാശനം ചെയ്തു.
കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഹരിതമുദ്ര അവാര്‍ഡ് കൃഷിദീപത്തിന്.
Leave a Reply