മൃഗാശുപത്രി സേവനങ്ങള്‍ ലഭ്യമല്ലാത്ത സമയങ്ങളില്‍ കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്പത്തിക വര്‍ഷം നടപ്പിലാക്കി വരുന്ന അടിയന്തിര രാത്രികാല വെറ്ററിനറി സേവനം എന്ന പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുളള ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി രാത്രി സമയങ്ങളില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗചികിത്സ സേവനങ്ങള്‍ നല്‍കുന്നതിനുവേണ്ടി വെറ്ററിനറി ഡോക്ടര്‍മാരായി ജോലി ചെയ്യുവാന്‍ താല്‍പര്യമുളള തൊഴില്‍ രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു. താല്‍പര്യമുളള കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുളള വെറ്ററിനറി ബിരുദധാരികള്‍ 2021 നവംബര്‍ മാസം 8-ാം തീയതി ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 11 മണിയ്ക്ക് ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍- ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. യുവ വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കുന്നതാണ്. സേവന കാലയളവില്‍ പ്രതിമാസവേതനമായി 43,155 രൂപ അനുവദിക്കുന്നതാണ്. വൈകുന്നേരം 6 മണി മുതല്‍ അടുത്ത ദിവസം രാവിലെ 6 മണി വരെയാണ് ജോലി സമയം. ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിദിവസമായിരിക്കും. പരമാവധി 89 ദിവസത്തേയ്‌ക്കോ, അല്ലാത്തപക്ഷം എംപ്ലോയ്മന്റില്‍ നിന്നുളള നിയമനം നടക്കുന്നതുവരെയോ ആയിരിക്കും നിയമന കാലാവധി. വെറ്ററിനറി സയന്‍സിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. വിശദ വിവരങ്ങള്‍ 0477-2252431 എന്ന നമ്പരില്‍ ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ ലഭ്യമാണ്.
Thursday, 12th December 2024
Leave a Reply