കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തീറ്റപ്പുല്‍കൃഷി എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ ക്ലാസ്‌റൂം പരിശീലന പരിപാടി നവംബര്‍ 2,3 തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഈരയില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പങ്കെടുക്കുന്നവര്‍ ആധാര്‍കാര്‍ഡ്, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിച്ചവരും ആയതിന്റെ സര്‍ട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2302223 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply