
വെളളായണി ആര്‍.ടി.ടി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ കര്‍ഷകര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും വേണ്ടി കാര്‍ഷിക യന്ത്രങ്ങളില്‍ പ്രവൃത്തിപരിചയം നല്‍കുന്നതിന് മൂന്ന് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ട്രാക്ടര്‍, ടില്ലര്‍, ഞാറു നടീല്‍ യന്ത്രം, പവ്വര്‍ ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, മിനി ടില്ലര്‍, സ്‌പ്രേയര്‍ കൂടാതെ വിവിധ ചെറുടിക കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ പൂര്‍ണ്ണമായ മേല്‍വിലാസം, ബന്ധപ്പെടേണ്ട നമ്പര്‍ സഹിതം rttctvpm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു നല്‍കുകയോ വെളളായണി ആര്‍.ടി.ടി സെന്ററില്‍ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470314, 9383470315 എന്നീ നമ്പരുകളില്‍ വിളിക്കുക.
Leave a Reply