Tuesday, 30th November 2021

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ നാലു മാസത്തിനു മുകളില്‍ പ്രായമുളള പശുക്കള്‍ക്കും എരുമകള്‍ക്കും നവംബര്‍ 3 വരെ മൃഗസംരക്ഷണ വകുപ്പ് സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നു. ഈ കുളമ്പുരോഗ നിവാരണ യജ്ഞക്കാലയളവില്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ വീടുകളില്‍ എത്തി ഉരുക്കള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതാണ്. എല്ലാ കര്‍ഷകരും തങ്ങളുടെ പശുക്കളേയും എരുമകളേയും ഈ കാലയളവില്‍ കുളമ്പുരോഗത്തിനെതിരായുള്ള സൗജന്യ പ്രതിരോധ കുത്തിവയ്പിനു വിധേയമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *