രവീന്ദ്രന്‍ തൊടീക്കളം (റിട്ട. കൃഷി ഓഫീസര്‍)
1. സെപ്തംബര്‍-ഒക്‌ടോബര്‍ മാസത്തോടെ നന നിര്‍ത്തുക
2. മാവിന്റെ തടം തുറന്ന് കുറച്ച് വേരുകള്‍ രണ്ടാഴ്ച വെയിലുകൊള്ളിക്കുക. ചെടിക്ക് പരമാവധി സൂര്യപ്രകാശം ലഭ്യമാക്കുക.
3. ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി എന്നിവ പത്ത് കി.ഗ്രാം ക്രമത്തില്‍ ചേര്‍ത്ത് മണ്ണിട്ടുമൂടുക.
4. 10 ഗ്രാം പൊട്ടാസ്യം നൈട്രേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് തളിച്ചുകൊടുക്കുക.
5. കള്‍ട്ടാര്‍ (പാക്‌ളോബ്യൂട്രസോള്‍) എന്ന വളര്‍ച്ചാത്വരകം ഇരുപത് മില്ലി അഞ്ച് ലിറ്ററ് വെള്ളത്തില്‍ ചേര്‍ത്ത് തടത്തില്‍ ചെറിയ ചാലുകളുണ്ടാക്കി ഒഴിച്ചുകൊടുക്കുക. ഒഴിക്കുമ്പോള്‍ മണ്ണില്‍ നനവ് വേണം. അഞ്ച് വര്‍ഷം പ്രായമായവയ്ക്ക് 5 ലിറ്റര്‍ മതിയാകും. തുടര്‍ന്ന് തടത്തില്‍ കരിയിലകൊണ്ട് മൂടുക.
6. മാവിന്‍ ചുവട്ടില്‍ മാവിന് തീചൂട് ഏല്‍ക്കാത്തവിധം പാത്രങ്ങളിലോ, ഡ്രമ്മിനകത്തോ, തൊണ്ട് ചകിരി, കരിയില ഇവ ചേര്‍ത്ത് നിയന്ത്രിതമായി പുകയിടുക.
7. മഴയില്ലാത്ത സന്ദര്‍ഭങ്ങളില്‍ ചെറിയതോതില്‍ നനകൊടുക്കുക.
8. മാവിന്‍ തടിയില്‍ തടിക്ക് കേട്പറ്റാതെ മൂര്‍ച്ചയേറിയ കത്തികൊണ്ട് തൊലികളഞ്ഞ് ഏഴ് സെ.മീ. അകലത്തില്‍ ചെറിയ മോതിരവളയം തീര്‍ക്കുക.
9. തായ് തടിയില്‍ അധികം ആഴത്തിലല്ലാതെ കത്തികൊണ്ട് രണ്ട്മൂന്ന് ചെറിയ കീറ് തടിക്ക് കേട് പറ്റാതെ വരച്ചുകൊടുക്കുക.
10. കൂടുതല്‍ ശിഖരങ്ങളുണ്ടാകാന്‍ സഹായകമായ വിധത്തില്‍ കൊമ്പ് കോതി കൊടുക്കുക. വെട്ടിമാറ്റിയയിടം ബോര്‍ഡോപേസ്റ്റോ, കോപ്പര്‍ ഓക്‌സിക്ലോറൈഡ് പേസ്റ്റോ തേച്ച് കൊടുക്കുക. തളിരിലകളെ കീടങ്ങളില്‍ നിന്നും സംരക്ഷിക്കുക.
Thursday, 21st November 2024
Leave a Reply