പ്രളയക്കെടുതി മൂലം മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പ്രളയക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയ ശേഷം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. മഴക്കെടുതി പ്രാഥമിക വിലയിരുത്തലില്‍ സംസ്ഥാനത്ത് 91 ഉരുക്കളും, 42 ആടുകള്‍, 25032 കോഴികള്‍, 274 തൊഴുത്തുകള്‍, 29 ല്‍ പരം കോഴിക്കൂടുകള്‍, അഞ്ച് ലക്ഷം രൂപയുടെ കാലിത്തീറ്റ ഉള്‍പ്പെടെ രണ്ട് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നുണ്ട്. പ്രകൃതിക്ഷോഭത്തിനു സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കന്നുകാലികളെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാകുന്ന സമ്പര്‍ഭങ്ങളില്‍ ജില്ലാതല ദുരന്ത നിവാരണ അതോറിറ്റിയുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ വകുപ്പിലെ ജില്ലാതല ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശവും നല്കിയിട്ടുണ്ട്.
Thursday, 12th December 2024
Leave a Reply